ഊട്ടേരി മഹല്ല് കുടുംബ സംഗമം നാളെ

നടുവണ്ണൂർ: മാതൃകാ പ്രവർത്തനങ്ങൾ നടത്തുന്ന അരിക്കുളം ഊ​േട്ടരി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹല്ല് കുടുംബ സംഗമം 27ന് വൈകീട്ട് ഏഴിന് വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ജമാഅ​െത്ത ഇസ്‍ലാമി ജില്ല പ്രസിഡന്റ് ടി. ശാക്കിർ ഉദ്ഘാടനം ചെയ്യും. വി.പി. അബ്ദുറഹിമാൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. ദക്ഷിണ കേരള ജം ഇയ്യത്തുൽ ഉലമ സെക്രട്ടറി ഉസ്താദ് അലിയാർ ഖാസിമി മുഖ്യപ്രഭാഷണവും മസ്ജിദ് പ്ലാൻ പ്രകാശനവും നിർവഹിക്കും. മാഹിൻ ആലം പ്ലാൻ സമർപ്പണം നടത്തും. വി.കെ. ജാബിർ ​േപ്രാജക്ട് വിശദീകരണവും പുതുശ്ശേരില്ലത്ത് അബൂബക്കർ ഹാജി ഫണ്ട് ഉദ്ഘാടനവും നിർവഹിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികളായ വി.പി. അബ്ദുറഹിമാൻ, കെ.കെ. ഇബ്രാഹിം മാസ്റ്റർ, ടി. അബ്ദുല്ല മാസ്റ്റർ, ജബ്ബാർ കുനിയിൽ എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.