കൽപറ്റ: വിൽപനക്കായി സൂക്ഷിച്ച 8.415 കിലോഗ്രാം കഞ്ചാവുമായി മേപ്പാടി സ്വദേശികളായ മൂന്നു യുവാക്കൾ അറസ്റ്റിൽ. മേപ്പാടി വിത്തുകാട് ലൈൻവീട് പി.കെ. നിസിക് (25), റിപ്പൺ നെടുങ്കരണ പൂവൻചേരി നസീബ് (33), പഞ്ചമിക്കുന്ന് മുക്കുമ്മൽ ഹബീബ് (41) എന്നിവരാണ് അറസ്റ്റിലായത്. വയനാട് ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ്. വയനാട് നാർകോട്ടിക് സെൽ ഡിവൈ.എസ്.പി ആർ. മനോജ് കുമാറിന്‍റെ നിർദേശ പ്രകാരം ജില്ല ലഹരി വിരുദ്ധ സേനാംഗങ്ങളും അമ്പലവയൽ സബ് ഇൻസ്പെക്ടർ കെ.കെ. സോബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ അമ്പലവയൽ തോമാട്ടുചാൽ പാമ്പ്ള എന്ന സ്ഥലത്തുള്ള വീട്ടിൽനിന്നാണ് കഞ്ചാവ് പിടികൂടിയത്. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. FRIWDL7 കഞ്ചാവുമായി പിടിയിലായ യുവാക്കൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.