പന്തീരാങ്കാവ്: രാമനാട്ടുകര- വെങ്ങളം ബൈപ്പാസ് വീതി കൂട്ടുന്നതിന് വയൽ നികത്താൻ പ്ലാസ്റ്റിക് ഉൾെപ്പടെ മാലിന്യം കലർന്ന മണ്ണ് ഉപയോഗിക്കുന്നതിനെതിരെയും സ്വകാര്യ വ്യക്തികളുടെ വയൽ നികത്തി നൽകുന്നതിനെതിരെയും ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷധം. മാമ്പുഴ പാലത്തിന് സമീപമാണ് വലിയ തോതിൽ മാലിന്യം തള്ളി റോഡ് നിർമിക്കുന്നതായും ഡാറ്റാബാങ്കിൽ പെട്ട സ്വകാര്യവ്യക്തികളുടെ കണ്ടൽകാട് നിറഞ്ഞ ചതുപ്പ്ഭൂമി നികത്തികൊടുക്കുന്നതായും പരാതി ഉയർന്നത്. 200 ഓളം ലോഡ് കെട്ടിടാവശിഷ്ടങ്ങളും പഴകിയ മരക്കഷണങ്ങളും മാലിന്യവും തള്ളി റോഡ് നിരപ്പാക്കാൻ ശ്രമിച്ചതായി പ്രതിഷേധക്കാർ പറഞ്ഞു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.പി. പ്രകാശ്ബാബുവിന്റെ നേതൃത്വത്തിൽ മണ്ണുമായി വന്ന ലോറികൾ തടഞ്ഞ് മടക്കി അയച്ചു. കണ്ടൽക്കാട് നിറഞ്ഞ ചതുപ്പുനിലം നികത്തിയതുമായി ബന്ധപ്പെട്ട് അധികൃതർക്ക് പരാതി നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. കെ. നിത്യാനന്ദൻ, കെ.ടി. സേതുമാധവൻ, ഡി.എം. ചിത്രാകരൻ, കെ.ടി. പ്രബീഷ്, പ്രശാന്ത് ഈരാറ്റിൽ, സുരേഷ്, എം.പി.ഷിബുലാൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.