വേതനം വെട്ടി കുറച്ചു; ഒളവണ്ണയിൽ ആശ വർക്കർമാർ പ്രതിഷേധിച്ചു

ഒളവണ്ണ : ഓണറേറിയം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആശ വർക്കർമാർ പ്രതിഷേധിച്ചു. ഡിസംബറിലെ ഓണറേറിയം ലഭിച്ചപ്പോളാണ് 600 രൂപ മുതൽ 1200 രൂപയോളം കുറവുള്ളതായി കണ്ടത്. 40 ആശ വർക്കർമാരാണ് ഒളവണ്ണയിലുള്ളത്. 6000 രൂപയാണ് ഇവരുടെ ഓണറേറിയം. 14 പേരുടെ തുകയിലാണ് കുറവുള്ളത്. വേതനം വെട്ടിക്കുറച്ച നടപടി തിരുത്തിയില്ലെങ്കിൽ പ്രതി​േഷധം സംഘടിപ്പിക്കുമെന്ന് ആശ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) സൗത്ത് ഏരിയ കമ്മറ്റി ഭാരവാഹികൾ അറീയിച്ചു. ടി. റസീന, എ.വി. പ്രീതി, കെ. കോമളവലി എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.