ആശുപത്രി കെട്ടിടത്തിൽ ജീവനക്കാരൻ തൂങ്ങിമരിച്ചു

കാഞ്ഞങ്ങാട്: മാണിക്കോത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ. കൊടക്കാട് വലിയപൊയിലിലെ സജീവൻ -ബിന്ദു ദമ്പതികളുടെ മകൻ അഭിജിത്താണ് (25) മരിച്ചത്. ബുധനാഴ്ച രാവിലെ ജോലിക്ക് എത്താത്തതിനെത്തുടർന്ന് ആശുപത്രി അധികൃതർ ചെന്നുനോക്കിയപ്പോഴാണ് ആശുപത്രിയുടെ മൂന്നാം നിലയിലുള്ള കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. നാലുമാസം മുമ്പാണ് അറ്റൻഡറായി യുവാവ് ആശുപത്രിയിൽ എത്തിയത്. ഏക സഹോദരൻ: അഭിറാം. Abhijith (25) suicide ksd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.