നന്മണ്ട: ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് നന്മണ്ട സാക്ഷരത കേന്ദ്രത്തിൽ ആരംഭിക്കുന്ന നൂതന പദ്ധതിയായ ജനകീയ ശാസ്ത്ര പരിപോഷണ കേന്ദ്രം ലക്ഷ്യയുടെ ലോഗോ പ്രകാശനം ഐ.എസ്.ആർ.ഒ മുൻ ഡയറക്ടർ ഇ.കെ. കുട്ടി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കൃഷ്ണവേണി മാണിക്കോത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷിഹാന രാരപ്പൻകണ്ടി, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാജൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ ഈച്ചരോത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുജ അശോകൻ, യു.കെ. ഷജിൽ, മോഹനൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ലക്ഷ്യ ഉദ്ഘാടനപരിപാടിയുടെ വിജയത്തിനായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. സുനിൽകുമാർ ചെയർമാനും ബി.ഡി.ഒ ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചു. ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസർ കെ. രജിത സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. സർജാസ് നന്ദിയും പറഞ്ഞു. പടം : ഐ.എസ്.ആർ.ഒ മുൻ ഡയറക്ടർ ഇ.കെ. കുട്ടി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.