റാങ്കുകാരെ ആദരിച്ചു

പാലേരി: ജമാഅത്തെ ഇസ്ലാമി പാലേരി ഏരിയ ഖുർആൻ സ്റ്റഡീ സൻെറർ നടത്തിയ പൊതുപരീക്ഷയിൽ വിജയിച്ചവരെയും റാങ്ക് ജേതാക്കളെയും ആദരിച്ചു. ഏരിയ പ്രസിഡൻറ് പി.കെ. ഇബ്രാഹീം അധ്യക്ഷത വഹിച്ചു. ബഷീർ മുഹിയുദ്ദീൻ അവാർഡ് ദാനവും മുഖ്യ പ്രഭാഷണവും നടത്തി. ആർ.പി. ജാബിർ, എം.എം. സുബൈദ, സി. അബ്ദുസ്സമദ്, സഫീറ മലയിൽ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സുൽത്താൻ നൂറുദ്ദീൻ സ്വാഗതവും ഖുർആൻ സ്റ്റഡി സൻെറർ ഏരിയ കോഓഡിനേറ്റർ എ. സഫിയ സമാപനവും നിർവഹിച്ചു. Photo:ഖുർആൻ സ്റ്റഡി സെന്റർ നടത്തിയ പൊതു പരീക്ഷയിലെ റാങ്ക് ജേതാക്കൾക്കുള്ള അവാർഡ് ബഷീർ മുഹ്‌യുദ്ദീൻ നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.