ബദിയടുക്ക: സംസ്ഥാനത്തെ ആദ്യ ബി.ജെ.പി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുഹൃത്തുമായിരുന്ന പെര്‍ളയിലെ (93) നിര്യാതനായി. എന്‍മകജെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പെര്‍ളയിലെ ആദ്യകാല വ്യാപാരിയായിരുന്നു. പ്രധാന മന്ത്രി നരേന്ദ്രമോദി ടി.ആര്‍.കെ ഭട്ടിനെ ഫോണിലൂടെ വിളിച്ച് സംസാരിച്ചത് അന്ന് വലിയ വാർത്തയായിരുന്നു. മുതിര്‍ന്ന ആര്‍.എസ്.എസ്-ബി.ജെ.പി നേതാവുമായിരുന്നു. ഭാര്യ: ഉഷ ആര്‍.കെ ഭട്ട്. മക്കള്‍: പുഷ്പ, മാല, സവിത, ചേതന, പ്രസാദ്, സുശ്മ, മനമോഹന, പരേതരായ ആശ, പ്രതിമ. മരുമക്കള്‍: സുരേഷ്, ഗോപിനാഥ്, സച്ചിദാനന്ദ, വാസുദേവ ഭട്ട്, ലളിത, ശ്രീകര, വിദ്യ, ശങ്കരനാരായണ, സത്യനാരായണ. സഹോദരങ്ങള്‍: ലക്ഷ്മിനാരായണ, പരേതരായ ഗണപതി, സുശീല. പടം : t.r.k. bhatt 93 bdk മരിച്ച .....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.