കോഴിക്കോട്: സർക്കാർ ഊർജവകുപ്പിന്‍റെ അക്ഷയ ഊർജ വികസന സ്ഥാപനമായ 'അനർട്ട്' മുഖേന സബ്സിഡിയോടെ വീടുകളിൽ സൗരോർജ വൈദ്യുതി നിലയം സ്ഥാപിക്കാൻ സൗകര്യം. ഗാർഹിക ഉപഭോക്താവിന് രണ്ട് കിലോവാട്ട് വരെ സൗരോർജ നിലയങ്ങൾക്ക് 20 മുതൽ 40 ശതമാനം വരെയാണ് സബ്സിഡിയെന്ന് അനർട്ട് ജില്ല എൻജിനീയർ അമൽചന്ദ്രൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഗാർഹിക സൗരോർജ പ്ലാന്‍റുകളുടെ സ്പോട്ട് രജിസ്ട്രേഷനും ബോധവത്കരണവും 21 മുതൽ 23വരെ കോർപറേഷൻ ഓഫിസിന് സമീപം നടത്തും. വീട്ടിലേക്കാവശ്യമായ സൗരോർജ നിലയം ഇവിടന്ന് തിരഞ്ഞെടുക്കാം. ജില്ലയിൽ എല്ലാ നിയോജക മണ്ഡലങ്ങളിലുമുള്ള അനർട്ട് ഊർജമിത്ര കേന്ദ്രങ്ങളിലും രജിസ്ട്രേഷൻ സേവനം കിട്ടും. എട്ട് യൂനിറ്റ് വൈദ്യുതിക്ക് 95,000 രൂപയുടെ സോളാർ പ്ലാന്‍റ് മതിയാവും. സബ്സിഡി കഴിഞ്ഞുള്ള വിലയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.