ആയഞ്ചേരി: പാർട്ടിയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമെന്ന നിലയിൽ നിലവിലെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് അഡ്ഹോക്ക് കമ്മിറ്റി രൂപവത്കരിച്ച് ബദൽ സംവിധാനമൊരുക്കിയ ദേശീയ കമ്മിറ്റിയുടെ തീരുമാനത്തിന് ഐ.എൻ.എൽ കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി പൂർണ പിന്തുണ പ്രഖ്യാപിച്ചു. പ്രശ്നപരിഹാരത്തിന് യോജിച്ച രീതിയിലുള്ള തീരുമാനത്തെ സ്വാഗതംചെയ്തു. ഇടതുപക്ഷ വിരുദ്ധരുടെയും പാർട്ടിവിരുദ്ധരുടെയും താൽപര്യത്തിനനുസരിച്ച് കുറച്ചുകാലമായി മന്ത്രി അഹമ്മദ് ദേവർകോവിലിനും ഇടതുപക്ഷത്തിനുമെതിരെ പ്രചാരണങ്ങൾ നടത്തുന്ന ഒരുവിഭാഗമാണ് ദേശീയ കമ്മിറ്റിയെ വിമർശിക്കുന്നത്. ഇത്തരക്കാരെ പാർട്ടി പ്രവർത്തകർ തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു . പുതുതായി നിലവിൽവന്ന അഡ്ഹോക്ക് കമ്മിറ്റിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു. പ്രസിഡൻറ് സി.എച്ച്. ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി.എച്ച്. ഇബ്രാഹീം, റാബിത്ത് കോറോത്ത്, അഷ്റഫ് എടവലത്ത്, കരീം കല്ലേരി, നൗഷാദ്, അഷ്റഫ് ചോലയിൽ, മുഹമ്മദ്, പി.കെ. സിറാജ്, പി.കെ. ഹമീദ്, പരീത് വടയം, നൗഫൽ വേളം തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.