കുറ്റ്യാടി: സാനിയ കുടുംബസഹായ നിധിയിലേക്ക് കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി എൻ.എസ്.എസ് വിദ്യാർഥികൾ ശേഖരിച്ച ഒരു ലക്ഷം രൂപ ലീഡർമാരായ മുഹമ്മദ് ഷഹീം, റന ഷമീം എന്നിവരിൽനിന്ന് വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ.പി. ഗിരീഷ്, പ്രോഗ്രാം ഓഫിസർ പി.കെ. ഇബ്രാഹീം എന്നിവർ ഏറ്റുവാങ്ങി. പരിമിതമായ സമയംകൊണ്ട് ഇത്രയും വലിയ തുക സമാഹരിച്ച വളന്റിയേഴ്സിനെ അധ്യാപകരും പി.ടി.എ യും അഭിനന്ദിച്ചു. പ്രിൻസിപ്പൽ എം. സക്കീർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.പി.അബ്ദുറസാഖ്, പ്രോഗ്രാം ഓഫിസർ പി.കെ. നൗഷാദ്, വളന്റിയർ ക്യാപ്റ്റൻ മണിവർണ, പി.കെ. സുരേഷ്, ബിലാൽ തുടങ്ങിയവർ സംസാരിച്ചു. ➖➖➖➖➖➖➖➖
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.