ആയഞ്ചേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മുട്ടക്കോഴി വിതരണ പദ്ധതിയിൽ ഉൾപ്പെടുത്തി നാനൂറോളം വനിതകൾക്കുള്ള മുട്ടക്കോഴി വിതരണം പദ്ധതിയുടെ ഉദ്ഘാടനം കീരിയങ്ങാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സരള കൊള്ളിക്കാവിൽ അധ്യക്ഷത വഹിച്ചു. ഡോ. ലിനൂബ് പദ്ധതി വിശദീകരിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷൻ അഷറഫ് വെള്ളിലാട്ട്, അരുൺ, അനൂപ്, എം.കെ. നാണു , ഷെരീഫ് മുടിയലൂർ, കുഞ്ഞമ്മത് തറമൽ, വി.പി. ഫസലുറഹ്മാൻ, ഇല്ലത്ത് രാധാകൃഷണൻ തുടങ്ങിയവർ സംബന്ധിച്ചു. പടം.. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മുട്ടക്കോഴി വിതരണ പദ്ധതി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.