വടകര: ആധുനിക ചികിത്സരംഗത്തെ ആശ്രയ കേന്ദ്രമായ വടകര സഹകരണ ആശുപത്രിയിൽ ന്യൂറോ സർജറി വിഭാഗം ആരംഭിച്ചതായി ഭരണസമിതി അംഗങ്ങൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതോടെ സ്പെഷാലിറ്റി, സൂപ്പർ സ്പെഷാലിറ്റി ചികിത്സകൾക്കായി കോഴിക്കോട് വരെ പോകേണ്ട അവസ്ഥക്ക് പരിഹാരമായെന്നും ഇവർ പറഞ്ഞു. 350 കിടക്കകളുടെ സൗകര്യമുള്ള ആതുരാലയത്തിൽ 24 മണിക്കൂറും ന്യൂറോ സർജറി ഡിപ്പാർട്ട്മെന്റ് പ്രവർത്തിക്കും. വാർത്തസമ്മേളനത്തിൽ ആശുപത്രി പ്രസിഡന്‍റ് ആർ. ഗോപാലൻ, ആശുപത്രി സൂപ്രണ്ട് ഡോ. കെ. മോഹൻകുമാർ, ആശുപത്രി വൈസ് പ്രസിഡന്‍റ് കെ. ശ്രീധരൻ, ഡോ. കരുണ പ്രിയ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.