പരസ്യ ബോർഡുകൾ ഉടൻ നീക്കം ചെയ്യണം

എകരൂൽ: ഹൈകോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഉണ്ണികുളം ഗ്രാമ പഞ്ചായത്ത്‌ പരിധിയിൽ വിവിധ സ്ഥാപനങ്ങളും സംഘടനകളും അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ്, പരസ്യബോർഡുകൾ, ബാനർ, കൊടി തോരണങ്ങൾ, സ്തൂപങ്ങൾ എന്നിവ മൂന്നു ദിവസത്തിനകം നീക്കം ചെയ്യേണ്ടതാണ്. സ്വയം നീക്കം ചെയ്യാത്തവ ഗ്രാമ പഞ്ചായത്ത്‌ നീക്കം ചെയ്യുന്നതാണെന്നും ആയതിനുള്ള സകല ചെലവും ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കുന്നതാണെന്നും സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.