അടിച്ചമർത്തൽ നയം തിരുത്തണം -കെ.എച്ച്​.എസ്​.ടി.യു

കോഴിക്കോട്: വിമർശനങ്ങളെ അടിച്ചമർത്തുന്ന നയം സർക്കാർ തിരുത്തണമെന്ന്​ കേരള ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്​സ്​ യൂനിയൻ (കെ.എച്ച്​.എസ്​.ടി.യു). ഫോക്കസ് ഏരിയയായി നിശ്ചയിച്ച പാഠഭാഗങ്ങൾ പോലും പഠിക്കാൻ സമയം ലഭിക്കാത്ത സാഹചര്യത്തിൽ വിചിത്ര ചോദ്യ പേപ്പർ നിർമിച്ച് വിദ്യാർഥികളെ സമ്മർദത്തിലാക്കുന്നതിനെതിരെ അക്കാദമിക് സമൂഹം ഒന്നാകെ പ്രതികരിക്കുമ്പോൾ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന ഭീഷണി ജനാധിപത്യ വിരുദ്ധമാണ്. പ്രസിഡന്‍റ്​ കെ.ടി. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. സി.ടി.പി. ഉണ്ണി മൊയ്തീൻ, ഡോ.എസ്. സന്തോഷ് കുമാർ, ഒ. ഷൗക്കത്തലി, നിസാർ ചേലേരി, മുഹമ്മദലി വിളക്കോട്ടൂർ, വി.കെ. അബ്ദുറഹിമാൻ, പി. അബ്ദുൽ ജലീൽ, പി.എം. കൃഷ്ണൻ നമ്പൂതിരി, എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.