സ്റ്റേഷനിൽനിന്ന് പ്രതി ചാടിയ സംഭവം: സസ്​പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു

വെള്ളിമാട്കുന്ന്: സ്റ്റേഷനിൽനിന്ന് പ്രതി ചാടി പോയ സംഭവത്തിൽ സസ്പെൻഷൻ നടപടിക്ക് വിധേയരായ പൊലീസുകാരെ ജോലിയിൽ തിരിച്ചെടുത്തു. ചേവായൂർ സ്റ്റേഷനിലെ എ.എസ്.ഐ എം. സജി, സി.പി.ഒ ടി. ദിലീഷ് എന്നിവരെയാണ് തിരിച്ചെടുത്തത്. മന:പൂർവമായ വീഴ്ച സംഭവിച്ചില്ലെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും രണ്ടാഴ്ചക്കുള്ളിൽ തന്നെ തിരിച്ചെടുത്തത്. ബാലികാമന്ദിരത്തിൽനിന്ന് ജനുവരി 26ന് ആറു പെൺകുട്ടികൾ പുറത്തുകടന്ന സംഭവത്തിൽ ബംഗളൂരുവിൽ രണ്ടു മലയാളി യുവാക്കൾ പിടിയിലായിരുന്നു. കൊല്ലം, കൊടുങ്ങല്ലൂർ സ്വദേശികളായ ഇരുവരെയും സ്റ്റേഷനിൽ എത്തിച്ച വേളയിലാണ് കൊടുങ്ങല്ലൂർ സ്വദേശിയായ യുവാവ് പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. ഒന്നര മണിക്കൂറിനുള്ളിൽതന്നെ സ്റ്റേഷനു സമീപത്തെ ലോകോളജ് ചുറ്റുവളപ്പിൽ നിന്ന് പിടികൂടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.