ദയ പാലിയേറ്റിവ് ഓഫിസ് ഉദ്ഘാടനം

അരീക്കാട്: അരീക്കാട് നല്ലളം റോഡിൽ കിടപ്പുരോഗി പരിചരണത്തിനായി 10 വർഷമായി പ്രവർത്തിക്കുന്ന ദയ പാലിയേറ്റിവ് കെയറിന് സ്വന്തമായി വാങ്ങിയ സ്ഥലത്ത് നിർമിച്ച ഓഫിസ് ഉദ്ഘാടനം പ്രമുഖ വ്യവസായി കെ.പി. മുഹമ്മദലി ക്രസന്റ് നിർവഹിച്ചു. കെ. ആദം സ്വാഗതം പറഞ്ഞു. ചെയർമാൻ റിയാസ് അരീക്കാട് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ അജീബ ഷമീൽ, റഫീന അൻവർ എന്നിവർ മുഖ്യാതിഥികളായിരുന്നു. കെട്ടിട നിർമാണത്തിന്റെ ആദ്യ ഫണ്ട് കെ.പി. മുഹമ്മദലിയിൽനിന്ന് റിയാസ് അരീക്കാട് സ്വീകരിച്ചു. എം. ഷിബു, കെ.എം. ഹനീഫ, പി. മൊയ്തീൻ കുട്ടി ഹാജി, നിസ്സാർ ഒളവണ്ണ, കെ.പി. സലാൽ, പി. അസീസ്, പി. അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.