കുറ്റ്യാടി: ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നിലനിർത്താനുള്ള ഫാഷിസ്റ്റ് തന്ത്രമാണ് ബി.ജെ.പിയുടേതെന്ന് സി.പി.ഐ സംസ്ഥാന അസി.സെക്രട്ടറി സത്യൻ മൊകേരി പറഞ്ഞു. ജനകീയ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ മതവിരോധം വളർത്തിക്കൊണ്ടു വരുകയാണെന്നും സി.പി.ഐ വേളം പെരുവയൽ ബ്രാഞ്ച് സമ്മേളനത്തിൽ രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം അസി.സെക്രട്ടറി കോറോത്ത് ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ടി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പരപ്പിൽ ബാലൻ പതാക ഉയർത്തി. കെ.എം. രാജീവൻ പ്രവർത്തന റിപ്പോർട്ടും എ. മനോജൻ രക്തസാക്ഷി അനുശോചന പ്രമേയവും അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറി കെ.പി. പവിത്രൻ, റീന സുരേഷ്, സി.കെ. ബാബു, കെ. സത്യൻ, ടി. സുരേഷ്, പി. സുനിൽകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.