സാങ്കേതിക കാരണങ്ങളാൽ ക്ഷേമ പെൻഷൻ കിട്ടാത്തവർക്ക് ഒരവസരം കൂടി

നാദാപുരം: അർഹതയുണ്ടായിട്ടും സാമൂഹിക സുരക്ഷ പെൻഷൻ ലഭിക്കാത്തവർക്ക് പെൻഷൻ ലഭിക്കാൻ ഒരവസരം കൂടി. വാർധക്യപെൻഷൻ, വിധവ പെർഷൻ, കാർഷിക പെൻഷൻ, മറ്റ് ക്ഷേമ നിധികളുമായി ബന്ധപ്പെട്ട പെൻഷനുകളാണ് നൽകിവരുന്നത്. എന്നാൽ, ആധാർ ഉപയോഗിച്ച് അപേക്ഷകൻ ജീവിച്ചിരുപ്പുണ്ട് എന്ന് ഓൺലൈൻ വഴി തെളിയിച്ചാൽ (മസ്റ്ററിങ്​ ) പെൻഷൻ ലഭ്യമാകൂ. എന്നാൽ, അവസാനമായി മസ്റ്ററിങ്​ നടന്നത് 2019 ആദ്യത്തിലാണ്. എന്നാൽ, പലർക്കും ആ സമയത്ത് മസ്റ്ററിങ്​ നടത്താൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് നേരത്തേ അപേക്ഷ സമർപ്പിച്ചവർക്കും പുതുതായി അപേക്ഷ സമർപ്പിച്ചവരും മസ്റ്ററിങ്​ നടത്താൻ കഴിയാത്തതിനാൽ പ്രയാസത്തിൽ ആണ്. ഇത്തരം ആളുകൾക്കുവേണ്ടിയുള്ള പ്രത്യേക മസ്റ്ററിങ്​ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അക്ഷയ കേന്ദ്രം വഴി ഈമാസം 20 വരെയാണ് ഇതിനുള്ള അവസരം. കിടപ്പുരോഗികളുടെ വീടുകളിൽ എത്തി മസ്റ്ററിങ് പൂർത്തിയാക്കുന്നതിനുള്ള സൗകര്യവും ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.