കോഴിക്കോട്: ജില്ല ലീഗൽ സർവിസസ് അതോറിറ്റിയും ജില്ല വനിത ശിശു വികസന വകുപ്പും നടത്തുന്ന ഗാർഹിക പീഡന നിയമ ബോധവത്കരണ പരിപാടികൾക്ക് ജില്ല കോടതി കോൺഫറൻസ് ഹാളിൽ തുടക്കമായി. ആദ്യ ഘട്ടമായി പ്രാദേശിക തലത്തിൽ ബോധവത്കാരണ ക്ലാസുകൾ നടത്തുന്നതിനായി പരിശീലകർക്കുള്ള ക്ലാസ് ജില്ല ജഡ്ജിയും ജില്ല ലീഗൽ സർവിസസ് അതോറിറ്റി ചെയർപേഴ്സനുമായ പി. രാഗിണി ഉദ്ഘാടനം ചെയ്തു. സബ് കലക്ടർ ചെൽസാസിനി മുഖ്യാതിഥിയായി. ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് ഷൈജൽ എം.പി അധ്യക്ഷത വഹിച്ചു. അഡ്വ. വി.പി. രാധാകൃഷ്ണൻ, ഡോ. സന്ദീഷ് എന്നിവർ സംസാരിച്ചു. പ്രാദേശിക തലത്തിൽ ബോധവത്കരണ ക്ലാസുകൾ എടുക്കുന്നതിനായി തിരഞ്ഞെടുത്ത സെന്‍റ് ജോസഫ് ദേവഗിരി കോളജിലെ രണ്ടാം വർഷ എം.എസ്.ഡബ്ല്യു വിദ്യാർഥികൾക്കാണ് പരിശീലനം നൽകിയത്. ജില്ല വനിത ശിശു വികസന ഓഫിസർ അബ്ദുൽ ബാരി സ്വാഗതവും ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്ഷൻ ഓഫിസർ ആർ. സിന്ധു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.