പോ​ക്​സോ കേസിൽ വെറുതെ വിട്ടു

കോഴിക്കോട്​: തിരുവമ്പാടി​യിലെ 17 കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിൽ പ്രതി കുന്നുമ്മൽ ജിത്തു വിൽസണെ (28) പ്രിൻസിപ്പൽ പോക്​സോ ജഡ്ജി പി.ആർ. ദിനേശ്​ വെറുതെവിട്ടു. 2016 ഡിസംബർ 16 ന്​ ഉച്ചക്ക്​ രണ്ടിന്​ ആക്രമിച്ചതായാണ്​ തിരുവമ്പാടി പൊലീസ്​ കേസ്​. എന്നാൽ വിവാഹം കഴിക്കാൻ ആഗ്രഹിച്ച യുവതിയുമായി സംസാരിച്ചിരിക്കെ വ്യത്യസ്ത മതക്കാരിയായതിനാൽ വ്യാജമായി കേസുണ്ടാക്കിയെന്നായിരുന്നു പ്രതിഭാഗം വാദം. പ്രതിക്കായി അഡ്വ.എൻ. ഉദയൻ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.