മീഡിയവൺ വിലക്ക്;പ്രതിഷേധമുയർത്തി വിദ്യാർഥികൾ

കോഴിക്കോട്: മീഡിയവൺ ചാനലി‍ന്റെ സംപ്രേഷണ വിലക്കിനെതിരെ നഗരത്തിൽ വിദ്യാർഥി പ്രതിഷേധം ആളിക്കത്തി. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് ജില്ലയിലെ വിവിധ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ 'സ്റ്റാൻഡ്​ വിത്ത്‌ മീഡിയവൺ: സ്റ്റുഡന്‍റ് പ്രൊട്ടസ്റ്റ്' എന്ന തലക്കെട്ടിൽ പ്രതിഷേധം നടന്നത്. ബീച്ചിലെ രക്തസാക്ഷി മണ്ഡപത്തിൽനിന്നാരംഭിച്ച പ്രകടനത്തിൽ മീഡിയവണ്ണിന് ഐക്യദാർഢ്യമെന്ന പ്ലക്കാർഡുകളുയർത്തി പെൺകുട്ടികളടക്കം മുന്നൂറോളം വിദ്യാർഥികൾ അണിനിരന്നു. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ എന്നും മീഡിയവണ്ണിനൊപ്പം വിദ്യാർഥികൾ ഉണ്ടാകുമെന്നും സംഘ്​പരിവാർ നീക്കങ്ങളെ എന്തുവിലകൊടുത്തും ചെറുക്കുമെന്നുമുള്ള മുദ്രാവാക്യങ്ങൾ പ്രതിഷേധത്തിൽ അലയടിച്ചു. തുടർന്ന് നടന്ന പരിപാടിയിൽ താഹ ഫസൽ, ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന വൈസ് പ്രസിഡന്‍റ് നയീം ഗഫൂർ, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ, ഗേൾസ് ഇസ്​ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സമിതി അംഗം ലുലു മർജാൻ, ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ജില്ല ജനറൽ സെക്രട്ടറി ലബീബ് കായക്കൊടി, അഡ്വ. അബ്ദുൽ വാഹിദ്, അൻവർ കോട്ടപ്പള്ളി, മുനീബ് എലങ്കമൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.