തണ്ണീർതടങ്ങളുടെ പാരിസ്ഥിതിക മൂല്യപഠനം നടത്തണം

കോഴിക്കോട്​: തണ്ണീർതടങ്ങൾ രാഷ്ട്രത്തിന് നൽകുന്ന സേവനങ്ങളെയും അവയുടെ മൂല്യങ്ങളെയും സംബന്ധിച്ച് പഠനം നടത്തി ജൈവ വേലികെട്ടി സംരക്ഷിക്കണമെന്ന്​ കേരള നദീസംരക്ഷണ സമിതി ആവശ്യപ്പെട്ടു. ലോക തണ്ണീർതട ദിനാചരണത്തിന്റെ ഭാഗമായി കാരപ്പരമ്പ് ജങ്ഷനിൽ ബോധവത്കരണ പൊതുയോഗം നടന്നു. ജനറൽ സെക്രട്ടറി ടി.വി. രാജൻ ഉദ്ഘാടനം ചെയ്തു. രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. ശ്രീധരൻ എലത്തൂർ, പി. ശിവാനന്ദൻ, പി.കെ. ജയപ്രകാശ്, ഷാജുഭായ് ശാന്തിനികേതൻ, കെ.പി. കിഷോർകുമാർ, സുബീഷ് ഇല്ലത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.