കണ്ണൂർ: രണ്ടാം വർഷ വിദൂര വിദ്യാഭ്യാസ എം.എ അറബിക് (ജൂൺ 2021) കൾ ഫെബ്രുവരി ഒമ്പത്, 10, 14 തീയതികളിൽ താവക്കര കാമ്പസിലെ യു.ജി.സി.എച്ച്.ആർ.ഡി.സി സൻെററിൽ നടക്കും. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. സമ്പർക്ക ക്ലാസുകൾ കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർഥികളുടെ സമ്പർക്ക ക്ലാസുകൾ ഫെബ്രുവരി അഞ്ചിനു 10 മുതൽ നാലുവരെ എസ്.എൻ കോളജ് കണ്ണൂർ, സൻെറ് ജോസഫ്സ് കോളജ് പിലാത്തറ, സർ സയ്യിദ് കോളജ് തളിപ്പറമ്പ്, എൻ.എ.എസ് കോളജ് കാഞ്ഞങ്ങാട് എന്നീ പഠനകേന്ദ്രങ്ങളിൽ നടത്തും. പുനഃക്രമീകരിച്ച പരീക്ഷകൾ ഫെബ്രുവരി ഒന്ന്, മൂന്ന് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ പി.ജി റെഗുലർ/ സപ്ലിമൻെററി/ ഇംപ്രൂവ്മൻെറ്, നവംബർ 2021 പരീക്ഷകൾ യഥാക്രമം 14, 16 തീയതികളിൽ നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷ സമയത്തിൽ മാറ്റമില്ല. പരീക്ഷഫലം ഒന്നും മൂന്നും സെമസ്റ്റർ ബി.എ.എൽഎൽ.ബി (റെഗുലർ/സപ്ലിമൻെററി) നവംബർ 2020 പരീക്ഷഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മപരിശോധനക്കും ഫെബ്രുവരി 11 വരെ അപേക്ഷിക്കാം. ഇന്റേണൽ മാർക്ക് മൂന്നാം സെമസ്റ്റർ ബി.എഡ് (നവംബർ 2021) പരീക്ഷകളുടെ ഇന്റേണൽ അസസ്മൻെറ് മാർക്ക് ഫെബ്രുവരി മൂന്നുമുതൽ ഏഴുവരെ സമർപ്പിക്കാം. പുനർ മൂല്യനിർണയഫലം മൂന്നാം വർഷ വിദൂര വിദ്യാഭ്യാസ ബി.സി.എ, ബി.എസ്സി, ബി.ബി.എ (മാർച്ച് 2021) പരീക്ഷകളുടെ പുനർ മൂല്യനിർണയഫലം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. മൂല്യനിർണയം പൂർത്തിയായ ഫലങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. പൂർണ ഫലപ്രഖ്യാപനം മൂല്യനിർണയം പൂർത്തിയാകുന്ന മുറക്ക് നടത്തും. ഗ്രേഡ്/ഗ്രേഡ് പോയൻറ് മാറ്റമുള്ളപക്ഷം വിദ്യാർഥികൾ റിസൽട്ട് മെമ്മോയുടെ ഡൗൺലോഡ് ചെയ്ത പകർപ്പും മാർക്ക്ലിസ്റ്റും സഹിതം ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ അപേക്ഷ സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.