വെള്ളിമാട്കുന്ന്: സുരക്ഷപ്രശ്നം നിലനിൽക്കുന്ന സര്‍ക്കാര്‍ ബാലികമന്ദിരത്തിന്റെ അടിസ്ഥാന സാഹചര്യവും സാമൂഹികാന്തരീക്ഷവും മെച്ചപ്പെടുത്താന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ജനുവരി 26ന് ആറു പെൺകുട്ടികൾ കടന്നുകളഞ്ഞ സാഹചര്യത്തിലാണ് സുരക്ഷ നടപടികളുടെ ഭാഗമായി സൗകര്യങ്ങൾ ഒരുക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കെട്ടിടത്തിന്റെ പെയിന്റിങ്ങിന് 22 ലക്ഷംരൂപ അനുവദിച്ചു. കുട്ടികള്‍ക്കായുള്ള കളിസ്ഥലം കൂടുതല്‍ വിപുലപ്പെടുത്താന്‍ നിര്‍ദേശം നല്‍കി. ബാലിക മന്ദിര വളപ്പിൽ പൂന്തോട്ടം, കൃഷിസ്ഥലം എന്നിവ ഒരുക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കാനും നിര്‍ദേശം നൽകിയിട്ടുണ്ട്. ബാലികമന്ദിരത്തിലെ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി, ജില്ല വനിത-ശിശു വികസന ഓഫിസര്‍ അബ്ദുൽ ബാരി, ബോയ്‌സ് ഹോം സൂപ്രണ്ട് അഹ്മദ് റഷീദ്, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. f/wed/cltpho/velli വെള്ളിമാട്കുന്ന് ബാലിക മന്ദിരത്തിൽ എത്തിയ മന്ത്രി മുഹമ്മദ് റിയാസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.