ബേ​പ്പൂ​ര്‍ അ​ന്താ​രാ​ഷ്ട്ര ജ​ല​മേ​ള​യിലെ ഡി​ങ്കി ബോ​ട്ട് റെ​യ്സ് മ​ത്സ​രം

ബേപ്പൂര്‍ ജലമേള; ആവേശമായി ഡിങ്കി ബോട്ടുകള്‍

ബേപ്പൂർ: ബേപ്പൂര്‍ അന്താരാഷ്ട്ര ജലമേളയിൽ രണ്ടാം ദിനത്തിലാണ് പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ കൈക്കരുത്തിന്റെ വേഗതയില്‍ മുന്നേറിയ ഡിങ്കി ബോട്ടുകള്‍ കരയിലും കടലിലും ആവേശം തീര്‍ത്തത്. ഡിങ്കി ബോട്ട് റെയ്‌സ് മത്സരത്തില്‍ രണ്ട് പേർ വീതമുള്ള 24 പ്രാദേശിക ടീമുകള്‍ പങ്കെടുത്തു. 300 മീറ്റര്‍ ട്രാക്കിലായിരുന്നു മത്സരം. അവസാന റൗണ്ടില്‍ എട്ട് പേരടങ്ങുന്ന നാല് ബോട്ടുകള്‍ ഫൈനലില്‍ പ്രവേശിച്ചു.

മത്സരത്തില്‍ ടി. സിദ്ദിഖ്, അബ്ദുള്‍ ഗഫൂര്‍ എന്നിവരുടെ ടീം ഒന്നാമതെത്തി. ജസീര്‍, ഇര്‍ഫാന്‍ എന്നിവരുടെ ടീം രണ്ടാം സ്ഥാനവും ഷംസു, റഹീം എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സ്ഥാനം നേടിയ ടീമിന് 10,000 രൂപയും രണ്ടാം സ്ഥാനം നേടിയവര്‍ക്ക് 5,000 രൂപയും മൂന്നാം സ്ഥാനത്തിന് 3,000 രൂപയുമാണ് സമ്മാനത്തുക.

Tags:    
News Summary - Beypore Water Festival; Dinghy boats in excitement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.