എൻ.എസ്.എസ് ലോഗോ

എൻ.എസ്.എസ് തീം സോങ്; അഭിമാന നിറവിൽ ആനയാംകുന്ന് ഹയർ സെക്കൻഡറി എൻ.എസ്.എസ്

മുക്കം: ഇനിയുമൊഴുകും എന്ന തലക്കെട്ടിൽ മാനവ സ്നേഹത്തിന്റെ ജീവവാഹിനിയായിയെന്ന സന്ദേശവുമായി സംസ്ഥാനമാകെ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പുകൾക്ക് തുടക്കമായപ്പോൾ അഭിമാന നിറവിൽ ആനയാം കുന്ന് വയലിൽ മോയി ഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ. സ്കൂളിലെ എൻ.എസ്.എസ് ടീം തയാറാക്കിയ തീം സോങ്ങാണ് സംസ്ഥാന എൻ.എസ്.എസ് തീം സോങ്ങായി തെരഞ്ഞെടുത്തത്.

എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ കെ.വി. നസീറയുടെ വരികൾ പാടിയതും സംഗീത സംവിധാനം നിർവഹിച്ചതും സ്കൂളിലെ തന്നെ ഷിഫ ഫാത്തിമയാണ്. വിഡിയോയും എഡിറ്റിങും വിദ്യാർഥിയായ നിഹാൽ മുഹമ്മദാണ്.

14 ജില്ലകളിലും നടക്കുന്ന ജില്ലതല ഉദ്ഘാടനങ്ങളുടെ പോസ്റ്ററുകൾ ഉൾപ്പെടുത്തി റീ എഡിറ്റിങ് നടത്തിയാണ് തീം സോങ്ങായി മാറ്റിയത്. സ്കൂളിന്റെ തീം സോങ്ങ് സംസ്ഥാന തീം സോങ്ങായി തെരഞ്ഞെടുത്തതിൽ അഭിമാനമുണ്ടന്ന് പി.ടി.എ പ്രസിഡന്റ് അബുമലാംകുന്ന്, വൈസ് പ്രസിഡന്റ് സി. ഫസൽ ബാബു, പ്രിൻസിപ്പൽ പി.പി. ലജ്ന, പ്രോഗ്രാം ഓഫിസർ കെ.വി. നസീറ എന്നിവർ പറഞ്ഞു.

Tags:    
News Summary - NSS Theme Song; Anayamkunnu Higher Secondary NSS with pride

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.