സ്റ്റേറ്റ് മുക്ക് - കക്കയം റോഡോരത്തെ കാട് വാഹനങ്ങൾക്ക് അപകടഭീഷണി

ബാലുശ്ശേരി: എസ്റ്റേറ്റ് മുക്ക് - കക്കയം റോഡിൽ തെച്ചി - മരുത് ചുവട്ടിലെ വളവിൽ റോഡരികിൽ കാട് വളർന്ന് കാഴ്ച മറയ്ക്കുന്നത് വാഹനങ്ങൾക്ക് അപകട ഭീഷണിയാകുന്നു. നാട്ടുകാർ പൊതുമരാമത്ത് വകുപ്പ്, പഞ്ചായത്ത് എന്നിവർക്ക് പരാതികൾ നൽകിയെങ്കിലും ഒരു നടപടിയും എടുത്തിട്ടില്ല. കോഴി അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും ഇവിടെ നിക്ഷേപിക്കുന്നതും പതിവായിട്ടുണ്ട്. നിരവധി വാഹനങ്ങളാണ് ഈ വഴി കടന്നുപോകുന്നത്. കാടിന്റെ മറവ് കാരണം വാഹനങ്ങൾ പരസ്പരം മുഖത്തോടു മുഖം വരെയെത്തുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി കാട് വെട്ടിത്തെളിക്കാനുള്ള നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT