മുഴക്കുന്ന് മുടക്കോഴിയിൽ കോൺഗ്രസ് കമ്മിറ്റി രൂപവത്​കരണ യോഗം സി.പി.എം തടഞ്ഞു

ഇരിട്ടി: കോൺഗ്രസ്​ യൂനിറ്റ്​ കമ്മിറ്റി രൂപവത്​കരണ യോഗം സി.പി.എം പ്രവർത്തകർ തടഞ്ഞു. മുഴക്കുന്ന് പഞ്ചായത്തിലെ മുടക്കോഴി ഗുണ്ടികയിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്‍റ്​ രമേശ‍​ൻെറ വീട്ടിൽ ചേർന്ന കോൺഗ്രസ് കമ്മിറ്റി രൂപവത്​കരണ യോഗമാണ്​ സംഘടിച്ചെത്തിയ നൂറോളം സി.പി.എം പ്രവർത്തകർ അതിക്രമിച്ചു കയറി തടസ്സപ്പെടുത്തിയത്​. സ്ത്രീകൾ ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകർക്കുനേരെ ഭീഷണി മുഴക്കുകയും ചെയ്തു. ഇതേ തുടർന്ന്​ സ്ഥലത്ത്​ സംഘർഷം ഉടലെടുത്തു. സംഭവത്തിൽ കോൺഗ്രസ് കാക്കയങ്ങാട് പൊലീസിൽ പരാതി നൽകി. കോൺഗ്രസ്‌ പ്രവർത്തകർ കാക്കയങ്ങാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. യോഗത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി മുഹമ്മദ് ഫൈസൽ, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ്​ സുധീപ് ജെയിംസ്, ഡി.സി.സി സെക്രട്ടറി ബൈജു വർഗീസ്, ഗിരീഷ് കുമാർ, സണ്ണി മേച്ചേരി, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ശരത്ചന്ദ്രൻ, ജൂബിലി ചാക്കോ, കെ. പ്രകാശൻ, പഞ്ചായത്തംഗം ലിസമ്മ, സജിത മോഹനൻ, ഷിബിദ, ദീപ ,വി. സജീവൻ, വി. രഞ്ജുഷ തുടങ്ങിയവർ സംസാരിച്ചു. യോഗം അലങ്കോലപ്പെടുത്തുവാൻ ശ്രമിച്ച സി.പി.എം പ്രവർത്തകരെ അറസ്റ്റു ചെയ്യാൻ പൊലീസ് തയാറാകണമെന്ന്​ നേതാക്കൾ ആവശ്യപ്പെട്ടു. അക്രമം ജനാധിപത്യ വിരുദ്ധ നടപടിയാണെന്നും ഗ്രാമങ്ങളിൽ സി.പി.എമ്മുകാർ പാർട്ടി ഫാഷിസം നടപ്പിലാക്കുന്നത് ചെറുക്കുമെന്നും ഡി.സി.സി ജന.സെക്രട്ടറി മുഹമ്മദ് ഫൈസൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.