അനുസ്മരണ സമ്മേളനം സമാപിച്ചു

നരിക്കുനി: ബൈത്തുല്‍ ഇസ്സയുടെ ആഭിമുഖ്യത്തില്‍ പി.പി. മുഹ്​യിദ്ദീന്‍കുട്ടി മുസ്​ലിയാരുടെ പത്താം . സമാപന ആത്മീയ സമ്മേളനം അഖിലേന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്​ലിയാര്‍ ഉദ്ഘാടനം ചെയ്തു. ബൈത്തുല്‍ ഇസ്സ പ്രസിഡന്‍റ്​ കാന്തപുരം എ.പി. മുഹമ്മദ് മുസ്​ലിയാര്‍ അധ്യക്ഷത വഹിച്ചു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുഖ്യാതിഥിയായിരുന്നു. ബായാര്‍ തങ്ങള്‍ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. സയ്യിദ് ഇല്യാസ് ഹൈദറൂസി എരുമാട്, വി.പി.എം. ഫൈസി വില്യാപ്പള്ളി, ടി.കെ. അബ്ദുറഹിമാന്‍ ബാഖവി, ടി.എ. മുഹമ്മദ് അഹ്‌സനി, റാഫി അഹ്‌സനി കാന്തപുരം, സമദ് സഖാഫി മായനാട്, സി. മൊയ്തീന്‍ കുട്ടി ഹാജി, ഖാസിം ഹാജി നെച്യാട്, മുഹമ്മദലി ബാഖവി, പാലത്ത് അബ്ദുറഹ്മാന്‍ ഹാജി എന്നിവർ സംസാരിച്ചു. പാരന്‍റ്​സ് അസംബ്ലി അന്‍ഷാദ് സഖാഫി ഉദ്ഘാടനം ചെയ്തു. മുജ്തബ നൂറാനി അധ്യക്ഷത വഹിച്ചു. പി.പി. ഫസലുറഹ്മാന്‍, എന്‍.കെ. ശമീര്‍, അബ്ദുല്‍ റസാഖ്, സകരിയ്യ നൂറാനി, ഷംനാസ് എന്നിവർ പ​ങ്കെടുത്തു. ഫോട്ടോ നരിക്കുനി ബൈത്തുല്‍ ഇസ്സയില്‍ പി.പി. മുഹ്​യിദ്ദീന്‍കുട്ടി മുസ്​ലിയാര്‍ അനുസ്മരണ സമ്മേളനത്തിന്‍റെ സമാപന ആത്മീയ സമ്മേളനം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്​ലിയാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.