കാന്തപുരം വോളിബാൾ മൈതാനം ഉദ്ഘാടനം

പൂനൂർ: കാന്തപുരം യങ്മെൻസ് സ്‌പോര്‍ട്‌സ് ക്ലബി‍‍ൻെറ സ്ഥാപകൻ എം.കെ.സി. അബൂബക്കറി‍‍ൻെറ സ്മരണക്കായി ക്ലബ് ഒരുക്കിയ വോളിബാൾ മൈതാനം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്‍റ്​ അഹമ്മദ്കുട്ടി ഉണ്ണികുളം അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ ഐ.പി. രാജേഷ്, ബ്ലോക്ക് മെംബർ പി. സാജിത, വാര്‍ഡ് മെംബർ കെ.കെ. അബ്ദുല്ല, അജിത് കുമാര്‍, കെ.കെ. നാസര്‍ എകരൂല്‍, എ.പി. അബ്ദുറഹിമാന്‍ കുട്ടി, കെ.കെ. മുനീര്‍, ഷമീര്‍ ബാവ, കെ.പി. സക്കീന, വി.പി. ഇബ്രാഹിം, സി.കെ. സതീഷ് കുമാര്‍ എന്നിവർ സംസാരിച്ചു. എൻ.എം. ഫസൽ വാരിസ് സ്വാഗതവും കെ.എം. രാജൻ നന്ദിയും പറഞ്ഞു. pOONOOR 99: യങ്മെൻസ് കാന്തപുരം വോളിബാൾ മൈതാനം എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.