പതിനഞ്ചാം ധനകാര്യ കമീഷൻ: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ കൊയിലാണ്ടി: കേന്ദ്ര ധനകാര്യ കമീഷൻ ഫണ്ട് വിനിയോഗത്തിന്‍റെ ഭാഗമായുള്ള പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ നടത്തി. കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. പി. ശിവാനന്ദൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാരായ എ.എം. സുഗതൻ, സതി കിഴക്കയിൽ, സി. കെ. ശ്രീകുമാർ, ഷീബ രാമചന്ദ്രൻ, ഷീബ മലയിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിന്ദു മഠത്തിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ. ജീവാനന്ദൻ, ഷീബ ശ്രീധരൻ, കെ.ടി.എം കോയ, ജില്ല പഞ്ചായത്ത് മെമ്പർമാരായ സിന്ധു സുരേഷ്, ദുൾക്കിഫിൽ, കെ. വിജയരാഘവൻ, ബ്ലോക്ക് മെംബർ എം.പി. മൊയ്തീൻ കോയ, സെക്രട്ടറി എ.ടി. മനോജ് കുമാർ എന്നിവർ സംസാരിച്ചു. പടം Koy 1 പന്തലായനി ബ്ലോക് പഞ്ചായത്ത് ഗ്രാമസഭ കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.