സി.എച്ച്​ കൂടുതൽ വായിക്കപ്പെടണം –ഇ.ടി.

കോഴിക്കോട്​: ന്യൂനപക്ഷരാഷ്ട്രീയം തെറ്റായി വ്യാഖ്യാനിക്കുന്ന കാലത്ത്​ അത്​ എറ്റവും വലിയ രാഷ്ട്രീയകവചമാക്കി ഉപയോഗിച്ച സി.എച്ച്​. മുഹമ്മദ്​ കോയയെപ്പറ്റി കൂടുതൽ വായിക്കേണ്ടതു​ണ്ടെന്ന്​ ഇ.ടി. മുഹമ്മദ്​ ബഷീർ എം.പി. പി.എ. മഹ്​ബൂബ്​ രചിച്ച സി.എച്ച്​​ ജീവിതവും വീക്ഷണവും എന്ന ഗ്രന്​ഥം ഡി.സി.​സി പ്രസിഡന്‍റ്​ അഡ്വ. കെ. പ്രവീൺകുമാറിന്​ നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങൾക്ക്​ ഇത്രയധികം നന്മ ചെയ്യുമ്പോഴും ന്യൂനപക്ഷേതരർക്കിടയിൽ സി.എച്ചിനെ പോലെ സമ്മതനായ നേതാവില്ലായിരുന്നു എന്നതാണ്​ അദ്ദേഹത്തിന്‍റെ പ്രത്യേകതയെന്നും ബഷീർ പറഞ്ഞു. ജിദ്ദ കെ.എം.സി.സി ആഭിമുഖ്യത്തിലായിരുന്നു പരിപാടി. വി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. കെ.എം. ഷാജി മുഖ്യപ്രഭാഷണം നടത്തി. എം.എ. റസാക്ക്​, പി.കെ. ഫിറോസ്​, അഷ്​റഫ്​ തങ്ങൾ ചെട്ടിപ്പടി, എം. ഉമ്മർ, കമാൽ വരദൂർ, പി.എ. റഷീദ്​ തുടങ്ങിയവർ സംസാരിച്ചു. .............. പടം vj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.