ധീരജിന്​ ആദരാഞ്​ജലിയുമായി ജനകീയ കൂട്ടായ്മ

കോഴിക്കോട്​: ഇടുക്കി പൈനാവ്‌ ഗവ. എൻജിനീയറിങ്‌ കോളജിൽ കുത്തേറ്റ്​ മരിച്ച എസ്‌.എഫ്‌.ഐ പ്രവർത്തകൻ ധീരജിന്‌ ആദരാഞ്ജലിയർപ്പിച്ച്​ ഡി.വൈ.എഫ്​.ഐയുടെ ജനകീയ കൂട്ടായ്മ. ചടങ്ങ്​ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്‌ ഉദ്‌ഘാടനം ചെയ്‌തു. നിരപരാധികളുടെ ചോരയിൽ ചവിട്ടിനിന്നാണ്‌ ​​​കെ.പി.സി.സി പ്രസിഡന്‍റ്​​ സുധാകരൻ ധീരജിന്‍റെ കൊലയാളിയെ വെള്ളപൂശുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. കൊന്നിട്ടും അക്കൂട്ടർക്ക്‌ കലിയടങ്ങുന്നില്ല. ധീരജിനെ അവഹേളിക്കാനും അപമാനിക്കാനുമാണ്‌ സുധാകരന്‍റെ ശ്രമം. സുധാകരൻ കേരളത്തിൽ അടയാളപ്പെടുത്തിയത്‌ ഗുണ്ടാനേതാവ്‌ എന്ന നിലയിൽ മാത്രമാണ്‌. കൊലപ്പെടുത്തുന്ന ഗുണ്ടായിസത്തിനെതിരെ ജനങ്ങൾ ഒന്നിച്ചിറങ്ങണമെന്നും വി.കെ. സനോജ്‌ പറഞ്ഞു. ഒഡെപെക്​ ചെയർമാൻ കെ.പി. അനിൽകുമാർ മുഖ്യാതിഥിയായി. ഡി.വൈ.എഫ്​.ഐ പ്രസിഡന്‍റ്​ അഡ്വ. എൽ.ജി. ലിജീഷ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വി. വസീഫ്, ട്രഷറർ പി.സി. ഷൈജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.കെ. അജീഷ്, ബാലസംഘം സംസ്ഥാന സെക്രട്ടറി സരോദ് ചങ്ങാടത്ത്, കെ. അരുൺ, കെ. അഭിജേഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.