പ്രവാസി കോൺഗ്രസ് നിവേദനം നൽകി

വടകര: ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് രണ്ട് വിമാനത്താവളങ്ങളിൽനിന്ന് ലഭിച്ച പ്രവാസികൾക്ക്​ ക്വാറൻറീൻ വേണമെന്ന ജനദ്രോഹ നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് . സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം മുഖ്യമന്ത്രിക്ക് യു.ഡി.എഫ് എം.എൽ.എ മാർ മുഖാന്തരം നൽകുന്ന നിവേദനത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം കെ.കെ. രമ എം.എൽ.എക്ക് സംസ്ഥാന ജനറൽ സെക്രട്ടറി സി.എച്ച് അറാഫത്തിന്‍റെ നേതൃത്വത്തിൽ ​കൈമാറി. സംസ്ഥാന നിർവാഹക സമിതി അംഗം നന്മ മനോഹരൻ, നിയോജക മണ്ഡലം പ്രസിഡൻറ് മോഹനൻ കുരിയാടി, ഫൈസൽ തങ്ങൾ, കമറുദ്ദീൻ കുരിയാടി മീത്തൽ, നാസർ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.