മുക്കം: കാരശ്ശേരി പഞ്ചായത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക-സഹകരണ, കല-കായിക, മത രംഗത്തെ ചലനങ്ങൾ വിശദമായി അവതരിപ്പിക്കുന്ന പുസ്തകം തയാറാവുന്നു. ഖിലാഫത്തും കുടിയേറ്റവും അടക്കമുള്ള ഭൂതകാല സ്മരണകൾ സമഗ്രമായി പ്രതിപാദിക്കുന്നതാണ് പുസ്തകം. മാധ്യമപ്രവർത്തകനായ നടുക്കണ്ടി അബൂബക്കറാണ് പുസ്തകം തയാറാക്കുന്നത്. 1956 മുതലുള്ള ഗ്രാമ പഞ്ചായത്ത്, അസംബ്ലി, പാർലമൻെറ് അംഗങ്ങളുടെ വിശദപഠനം, പഞ്ചായത്ത് രൂപവത്കരണം, പഞ്ചായത്തിലെ സ്കൂളുകൾ, ആശുപത്രികൾ, പള്ളികൾ, ചർച്ചുകൾ, മദ്റസകൾ, ഓത്തുപള്ളിക്കൂടങ്ങൾ, കുട്ടി പള്ളിക്കുടങ്ങൾ തുടങ്ങിയവയെക്കുറിച്ച് വിശദമാക്കുന്ന പുസ്തകത്തിൽ റബർ എസ്റ്റേറ്റുകളുടെ ചരിത്രവും പ്രതിപാദിക്കുന്നുണ്ട്. പഴയകാലത്തെ കൃഷികൾ, ജീവിതങ്ങൾ, കളികൾ, വ്യാപാരങ്ങൾ തുടങ്ങിയവ പുതുതലമുറക്ക് പുസ്തകങ്ങളിലൂടെ മനസ്സിലാക്കാനാവും. സാംസ്കാരിക-കായികരംഗത്തെ തിരിഞ്ഞു നോക്കലും നാട്ടറിവുകളും ചിത്രസഹിതം വിലയിരുത്തുന്നതാണ് പുസ്തകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.