ലഹരിമാഫിയക്കെതിരെ പയ്യോളിയിൽ ജനരോഷമിരമ്പി

പയ്യോളി: ടൗണിൽ ലഹരിമാഫിയ പിടിമുറുക്കുന്നതിനെതിരെ ജനരോഷം ശക്തമാവുന്നു. തുടർച്ചയായ രണ്ട് സംഭവങ്ങളിൽ പയ്യോളി സ്വദേശികൾ മുഖ്യപ്രതികളായത് നാട്ടുകാരിൽ ഏറെ ഞെട്ടലുളവാക്കിയിട്ടുണ്ട്. ലഹരിമാഫിയയെ പൊലീസ് അടിച്ചമർത്തണമെന്നും മയക്കുമരുന്ന് കേസിൽ പ്രതിയായ പയ്യോളിയിലെ ബേക്കറി ഉടമ സമീർ മുഹമ്മദിനെതിരെ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നൂറുകണക്കിന് പേർ പങ്കെടുത്ത പന്തംകൊളുത്തി പ്രകടനം നടന്നു. ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചത്. പേരാമ്പ്ര റോഡിൽ നിന്നാരംഭിച്ച മാര്‍ച്ച് ടൗൺ ചുറ്റി ബീച്ച് റോഡില്‍ സമാപിച്ചു. മഠത്തിൽ അബ്ദുറഹിമാന്‍, കുനിയില്‍ വേണു, വടക്കയില്‍ ബിജു, ബഷീർ മേലടി, ജോഷി, നിസാർ എം.സി. പയലൻ, രാജൻ കൊളാവിപ്പാലം, കെ.ടി. സിന്ധു എന്നിവര്‍ നേതൃത്വം നല്‍കി. വടക്കയിൽ ബിജു സ്വാഗതം പറഞ്ഞു. എം.സി. നിസാർ അധ്യക്ഷത വഹിച്ചു. കുനിയിൽ വേണുഗോപാൽ, ബഷീർ മേലടി, കെ.ടി. സിന്ധു, രാജൻ കൊളാവിപ്പാലം, അക്ഷയ് ബാബു, ടി.പി. ലത്തീഫ്, ജോഷി എന്നിവർ സംസാരിച്ചു. തുടർന്ന് ജനജാഗ്രതസമിതി എന്ന പേരിൽ കൂട്ടായ്മ രൂപവത്കരിച്ചു. ഭാരവാഹികളായി രാജന്‍ കൊളാവിപ്പാലം ചെയര്‍മാനും കുനിയിൽ വേണുഗോപാൽ കൺവീനറുമായി വിപുലമായ കമ്മിറ്റി രൂപവത്കരിച്ചു. പടം മയക്കുമരുന്ന് മാഫിയയെ അടിച്ചമർത്തണമെന്നും പ്രതി സമീർ മുഹമ്മദിനെതിരെ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ജനകീയസമിതി നേതൃത്വത്തിൽ പയ്യോളിയിൽ നടത്തിയ പന്തംകൊളുത്തി പ്രകടനവും ബഹുജന മാർച്ചും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.