ഏകദിന പഠന ക്യാമ്പ്

എലത്തൂർ: എരഞ്ഞിക്കൽ കണ്ടംകുളങ്ങര ജില്ല ഹോമിയോ ആശുപത്രിയിൽ സദ്ഗമയ, ആയുഷ്മാൻ ഭവ സംയുക്തമായി നടത്തിയ ഡി.എം.ഒ ഡോ. കവിത പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. ടി.വൈ. ശ്രീലേഖ അധ്യക്ഷത വഹിച്ചു. യോഗ ഫോട്ടോഗ്രഫി, പെയിൻറിങ് മത്സരവിജയികളായ പി. ഗിരിജ സജിത്, ടി.കെ. നിരഞ്ജന, ദേവാനന്ദ, നിവേദ ദിനേശ് എന്നിവർക്കുള്ള സമ്മാനങ്ങൾ ഡി.എം.ഒ വിതരണം ചെയ്തു. എം. ഭവ്യലക്ഷ്മി, ഡോ. ആർ.സി. അനുചന്ദ്, എം.ടി. സ്നേഹ എന്നിവർ ക്ലാസെടുത്തു. ആർ.എം.ഒ പി.ബി. ഷൈനി, ഡോ. ഹമീദ ഹംസാവ, ടി.പി. ജിസാന ടീച്ചർ എന്നിവർ സംസാരിച്ചു. ഡോ. വി.പി. പ്രഭിത സ്വാഗതവും ഡോ. പി.പി. ശ്രീലയ നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.