കോഴിക്കോട്: ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ 137ാം ജന്മദിനത്തിന്റെ ഭാഗമായി കെ.പി.സി.സി ആഹ്വാനം ചെയ്ത 137 രൂപ ചലഞ്ചിന്‍റെ പന്നിയങ്കര ബ്ലോക്ക്തല ഉദ്ഘാടനം മാധ്യമപ്രവർത്തകൻ കമാല്‍ വരദൂരില്‍നിന്ന് തുക ഏറ്റുവാങ്ങി കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ നിര്‍വഹിച്ചു. കോണ്‍ഗ്രസിന്റെ പ്രസക്തി ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ള ഇടതുമുന്നണി നേതാക്കള്‍ തന്നെ പരസ്യമായി സാക്ഷ്യപ്പെടുത്തുന്ന രാഷ്ട്രീയ സാഹചര്യമാണുള്ളതെന്ന് ടി. സിദ്ദീഖ് പറഞ്ഞു. ബ്ലോക്ക് പ്രസിഡന്‍റ് വി. റാസിഖ്, ഡി.സി.സി ഭാരവാഹികളായ പാലക്കണ്ടി മൊയ്തീന്‍ അഹമ്മദ്, പി. മമ്മദ്‌കോയ, എസ്.കെ. അബൂബക്കര്‍, നേതാക്കളായ കൃഷ്ണന്‍, വി. അബ്ദുല്‍ റസാഖ്, കെ. ഷാജി, കാളകണ്ടി ബൈജു, ശിഹാബുദ്ദീന്‍, കെ.വി. ജ്യോതിപ്രകാശ്, പുളിക്കല്‍ അഷ്‌റഫ്, കെ.വി. സുരേഷ്ബാബു, എ.കെ. മുഹമ്മദലി, അബ്ദുല്‍ റഊഫ്, പ്രശാന്ത് കളത്തിങ്കല്‍, ശ്രീകാന്ത് പിലാക്കാട്ടിൽ, കെ.എം. നിയാസ്, സഹദ് മണിയോട്ടില്‍, ജാബിര്‍ അഹമ്മദ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.