കോഴിക്കോട്: സഹകരണ മേഖലയെ കോർപറേറ്റുകൾക്ക് തീറെഴുതാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സഹകരണ സെമിനാർ. സി.പി.എം ജില്ല സമ്മേളന ഭാഗമായി മുതലക്കുളത്ത് സംഘടിപ്പിച്ച സഹകരണ മേഖലയും കേന്ദ്രസർക്കാർ നയങ്ങളും സെമിനാർ ജില്ല സെക്രട്ടറി പി. മോഹനൻ ഉദ്‌ഘാടനം ചെയ്തു. മൂന്നരലക്ഷം കോടി നിക്ഷേപമുള്ള സംസ്ഥാനത്തെ സഹകരണ മേഖലയെ ദുർബലപ്പെടുത്താൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നത് കോർപറേറ്റുകളെ സഹായിക്കാനാണെന്ന് പി. മോഹനൻ പറഞ്ഞു. കെ.സി.ഇ.യു ജില്ല പ്രസിഡന്‍റ് കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു. കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ്, കേളു ഏട്ടൻ പഠനഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ, കെ.സി.ഇ.യു സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. രാമചന്ദ്രൻ, ഇ. സുനിൽകുമാർ, ടി. രാധാഗോപി എന്നിവർ സംസാരിച്ചു. യു.എൽ.സി.സി.എസ് ചെയർമാൻ പാലേരി രമേശൻ, എൻ.കെ. രാമചന്ദ്രൻ, കനലായ് കരുതലായ് നാടക രചയിതാവ് പ്രമോദ് ദശരഥ്, സഹകരണ സെൽഫി ടെലിഫിലിം തിരക്കഥാകൃത്ത് സി.പി. പ്രജി എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.