ഉദുമ: ബൈക്കിടിച്ച് പരിക്കേറ്റ് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കളനാട് കട്ടക്കാലിലെ കെ. രത്ന (52) ആണ് മരിച്ചത്. ജനുവരി ഒന്നിന് വൈകീട്ട് കാസർകോട് -കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡിലെ കട്ടക്കാലിലാണ് അപകടം. റോഡരികിലൂടെ നടന്ന് പോകുവായിരുന്ന രത്നയെ മേൽപറമ്പ് ഭാഗത്ത് നിന്ന് കളനാട് ഭാഗത്തേക്ക് വന്ന ബൈക്കാണ് ഇടിച്ചത്. ഭർത്താവ്: പരേതനായ കെ. യശ്വന്ത്. മക്കൾ: മമത, ഹരിപ്രസാദ്, ഗൗരി, സൗമ്യ. മരുമക്കൾ: സന്തോഷ്, സന്ദീപ്, പ്രകാശൻ. 9udm8obit rathna ബൈക്കിടിച്ച് ഗൃഹനാഥൻ മരിച്ചു ഉദുമ: റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ ബൈക്കിടിച്ച് ഗൃഹനാഥൻ മരിച്ചു. ഉദുമ പാക്യാര സർക്കാർ കിണറിന് സമീപം താമസിക്കുന്ന മുൻ പ്രവാസി ആലംപാടി അബ്ദുല്ലക്കുഞ്ഞി( 65) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ച 12 മണിയോടെ ഉദുമ ഇന്ത്യൻ കോഫി ഹൗസിന് മുൻവശത്താണ് അപകടം. കടയിൽനിന്ന് സാധനം വാങ്ങി റോഡ് മുറിച്ചുകടക്കുമ്പോഴായിരുന്നു അബ്ദുല്ലക്കുഞ്ഞിയെ ബൈക്ക് ഇടിച്ചത്. ഉടൻ ഉദുമ നഴ്സിങ് ഹോമിലും തുടർന്ന് കാസർകോട്ടും എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. ഭാര്യ: സുഹ്‌റ പാക്യാര. മക്കൾ: റഫീഖ് (ദുബൈ), നജ്മുന്നീസ, സമീന, ഷഹന. മരുമക്കൾ: അഷറഫ് (ആലംപാടി), ഇബ്രാഹീം (കുണിയ), അബൂബക്കർ (തെക്കിൽ), അനീസ (പൈക്കം). സഹോദരങ്ങൾ: ബീരാൻ, മുഹമ്മദ് കുഞ്ഞി, അബൂബക്കർ, കായിഞ്ഞി, ബീഫാത്തിമ, ആയിഷ. മൃതദേഹം കാസര്‍കോട് സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. Abdullah Kunji (65) accident
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.