ബഹ്റൈനിൽ പുതുക്കിയ യാത്ര നിബന്ധനകൾ ഇന്ന്​ മുതൽ

ഇനിമുതൽ യാത്രക്കാർക്ക്​ ഒരു കോവിഡ്​ ടെസ്റ്റ്​ മാത്രം മനാമ: ബഹ്​റൈനിലേക്ക്​ വരുന്നവർക്കുള്ള യാത്ര നിബന്ധനകളിൽ പ്രഖ്യാപിച്ച ഇളവുകൾ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. വിദേശത്തുനിന്ന്​ ബഹ്​റൈൻ വിമാനത്താവളത്തിൽ എത്തുന്നവർക്ക്​ ഒരു ആർ.ടി.പി.സി.ആർ ടെസ്റ്റ്​ മാത്രം മതി എന്നതാണ്​ പ്രധാന മാറ്റം. അഞ്ചാം ദിവസവും പത്താം ദിവസവും നടത്തേണ്ട ടെസ്റ്റുകളാണ്​ ഒഴിവാക്കിയത്​. ഇനിമുതൽ കോവിഡ്​ ടെസ്റ്റിന്​ 16 ദീനാർ ഫീസ്​ അടച്ചാൽ മതിയാകും. ഇതുവരെ 36 ദീനാറാണ്​ ഫീസ്​ അടക്കേണ്ടിയിരുന്നത്​. എല്ലാ യാത്രക്കാരും ബഹ്​റൈനിൽ എത്തുന്നതിന്​ മുമ്പ്​ ​ 72 മണിക്കൂറിനുള്ളിലെ കോവിഡ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റ്​ ഹാജരാക്കണം. വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കും ഇത്​ ബാധകമാണ്​. വാക്സിൻ എടുക്കാത്ത 12 വയസ്സിന്​ മുകളിലുള്ള യാത്രക്കാർ താമസസ്ഥലത്ത്​ 10 ദിവസത്തെ സമ്പർക്കവിലക്കിൽ കഴിയണം. കോവിഡ്​ പ്രതിരോധം കൂടുതൽ ഊർജിതമാക്കുന്നതി​​ന്‍റെ ഭാഗമായി രാജ്യത്ത്​ പി.സി.ആർ ടെസ്റ്റുകൾ വർധിപ്പിക്കും. പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ കോവിഡ്​ ലക്ഷണങ്ങളുള്ളവർ, റാപ്പിഡ്​ ടെസ്റ്റിൽ പോസിറ്റിവായവർ, കോവിഡ്​ രോഗികളുമായി സമ്പർക്കത്തിൽ വന്നവർ എന്നിവർക്ക്​ ടെസ്റ്റുകൾ കൂടുതലായി നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.