ആംബുലൻസ് നാടിന് സമർപ്പിച്ചു

നരിക്കുനി: കൈത്താങ്ങ് ചാരിറ്റബിൾ ട്രസ്റ്റ് പറശ്ശേരി മുക്കി​ന്‍റെയും കിരണം ചാരിറ്റബിൾ ട്രസ്റ്റ് പാലങ്ങാടി​ന്‍റെയും സംയുക്താഭിമുഖ്യത്തിൽ എം.കെ. രാഘവൻ എം.പി ആംബുലൻസ് നാടിന് സമർപ്പിച്ചു. മെഡിക്കൽ ഉപകരണങ്ങൾ ഡോ. എം.കെ. മുനീർ എം.എൽ.എ കൈമാറി. ആരോഗ്യ മേഖലയിൽ സ്തുത്യർഹമായ സേവനം നടത്തിയ വ്യക്തികളേയും വിവിധ വിഷയങ്ങളിൽ പിഎച്ച്.ഡി നേടിയവരെയും നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.കെ. സലീം ആദരിച്ചു. പി.കെ. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങളായ ഐ.പി. രാജേഷ്, റംസീന നരിക്കുനി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മിനി പുല്ലങ്കണ്ടി, ജൗഹർ പൂമംഗലം, ജസീല മജീദ്, മൊയ്തി നെരോത്ത്, ഷറീന ഈങ്ങാപ്പാറയിൽ, പി. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. എം. അബ്ദുൽ ഖാദർ സ്വാഗതവും ഒ.പി. അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു. cap കൈത്താങ്ങ് ചാരിറ്റബിൾ ട്രസ്റ്റ് പറശ്ശേരി മുക്കി​ന്‍റെയും കിരണം ചാരിറ്റബിൾ ട്രസ്റ്റ് പാലങ്ങാടി​ന്‍റെയും സംയുക്താഭിമുഖ്യത്തിൽ നൽകുന്ന ആംബുലൻസി​ന്‍റെ താക്കോൽദാനം എം.കെ. രാഘവൻ എം.പി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.