ആശ്വാസ് സേവനകേന്ദ്രം നാടിന് സമർപ്പിച്ചു

മുക്കം: വെസ്റ്റ് ചേന്ദമംഗലൂർ മസ്ജിദുൽ ഫാറൂഖ് മഹല്ല് കമ്മിറ്റിക്ക് കീഴിൽ ആശ്വാസ് സേവനകേന്ദ്രം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിച്ചു. സമദ് കിളിക്കോട്ട് അധ്യക്ഷത വഹിച്ചു. പാലിയേറ്റിവ് ഉപകരണങ്ങളുടെ വിതരണം ലിന്‍റോ ജോസഫ് എം.എൽ.എയും ധനസഹായ വിതരണം നഗരസഭ കൗൺസിലർ വി. കുഞ്ഞൻ മാസ്റ്ററും നിർവഹിച്ചു. മഹല്ല് പരിധിയിൽ സർക്കാർ ഉദ്യോഗം നേടിയ പി.കെ. ശിഹാദ്, ടി.വി. നൗഷിർ, ആരോഗ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അരുൺ ഒഴലോട്ട് എന്നിവരെ ആദരിച്ചു. യു.കെ. അബ്ദുലത്തീഫ് മൗലവി, ഗഫൂർ മാസ്റ്റർ, മധു മാസ്റ്റർ, സി.കെ. കാസിം, പി.ജി. മുഹമ്മദ്, കെ.പി. ഫൈസൽ, കെ.പി. അഹമ്മദ് കുട്ടി,അലി അക്ബർ മുക്കം, സുബൈർ കൊടപ്പന, ശാഫി മാസ്റ്റർ, പി.എ. കരീം, സി.ടി. തൗഫീഖ്, സുബീഷ് ഒഴലോട്ട്, വി. സുലൈമാൻ ഹാജി, കെ.സി. മൂസ, സി.കെ. അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു. എം.കെ. മുസ്തഫ സ്വാഗതവും നാസർ സെഞ്ച്വറി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.