വിദ്യാർഥികൾക്ക് ക്വിസ് മത്സരം

കൂളിമാട്: പാഴൂർ പൊതുജന വായനശാല എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി പാഴൂർ എ.യു.പി സ്കൂളിൽ നടത്തിയ ക്വിസ് മത്സരത്തിൽ പരിസര വിദ്യാലയങ്ങളിലെ 90ഓളം വിദ്യാർഥികൾ പങ്കെടുത്തു. എൽ.പി തലത്തിൽ ഹാനി മുഹമ്മദ്, ഹയ ഹനാൻ, ലിയ ഖദീജ (മൂവരും ജി.എം.യു.പി സ്കൂൾ കൊടിയത്തൂർ) എന്നിവർ ആദ്യ മൂന്നു സ്ഥാനങ്ങൾക്ക് നേടി. യു.പി തലത്തിൽ അസീൽ അസഫർ (നുസ്രത്ത് ഇസ്‍ലാമിക് സ്കൂൾ) ഒന്നാം സ്ഥാനവും നജ ഫാത്തിമ (എ.യു.പി.എസ് പാഴൂർ) രണ്ടാം സ്ഥാനവും ഫാത്തിമ അമീന (ജി.എം.യു.പി സ്കൂൾ കൊടിയത്തൂർ) മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ തമന്ന (ചേന്ദമംഗലൂർ എച്ച്.എസ്.എസ്), നാജിയ, മിഹാസ് (ഇരുവരും പി.ടി.എം.എച്ച്.എസ്.എസ് കൊടിയത്തൂർ) എന്നിവർ ആദ്യ മൂന്നു സ്ഥാനങ്ങൾക്ക് അർഹരായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഓളിക്കൽ ഗഫൂർ, വാർഡ് മെംബർ ഇ.പി. വത്സല, ടി.കെ. റഷീദ് മാസ്റ്റർ, പി.ടി.എ പ്രസിഡന്‍റ് ഫഹദ് പാഴൂർ, വായോളി ഹസ്സൻ മാസ്റ്റർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. വായനശാല പ്രസിഡന്‍റ് സമദ് പറമ്പിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് ബാബു സ്വാഗതവും കെ.കെ. മൂസ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.