കൊടിയത്തൂർ: ന്യൂജൻ ലഹരികൾ സമൂഹത്തെ അരാജകത്വത്തിലേക്കും പിന്നാക്കാവസ്ഥയിലേക്കും നയിക്കുമെന്ന് അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ. പറഞ്ഞു. കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ നാഷനൽ സർവിസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ അതിജീവനത്തിന്റെ ഭാഗമായി ആരംഭിച്ച ലഹരിവിരുദ്ധ കാമ്പയിൻ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡന്‍റ് സി.പി. അസീസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം.എസ്. ബിജു, കെ.ടി. സലീം, എം.ടി. റിയാസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ സി.പി. സഹീർ, പി.ജി. മുഹമ്മദ്, ഇർഷാദ് ഖാൻ, ഫഹദ് ചെറുവാടി എന്നിവർ സംബന്ധിച്ചു. കാമ്പയിനിന്റെ ഭാഗമായി ലഹരിവിരുദ്ധ സദസ്സ്, സെമിനാർ, എക്സ്പോ, സിഗ്നേച്ചർ കാമ്പയിൻ തുടങ്ങിയവ സംഘടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.