എലത്തൂർ മണ്ഡലം: ആസ്തിവികസന പദ്ധതി അവലോകനം ചെയ്തു

എലത്തൂർ: നിയോജക മണ്ഡലത്തിലെ ആസ്തിവികസന പദ്ധതിയുമായി ബന്ധപ്പെട്ട്​ അവലോകനം ചേർന്നു. 2017-18 സാമ്പത്തിക വർഷം മുതലുള്ള എം.എൽ.എയുടെ ആസ്തിവികസന പദ്ധതിയുമായി ബന്ധപ്പെട്ട അവലോകനമാണ്​ മന്ത്രി എ.കെ. ശശീന്ദ്രന്‍റെ അധ്യക്ഷതയിൽ ചേർന്നത്​. ആകെ നിർദേശിച്ച 75 പ്രവൃത്തികളിൽ 44 എണ്ണം പൂർത്തീകരിച്ചതായും 31 പ്രവൃത്തി നടന്നുവരുന്നതും തുടങ്ങാനുള്ളതുമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 31 പ്രവൃത്തികളിൽ എ​ട്ടെണ്ണം ഫെബ്രുവരിയോടെ പൂർത്തീകരിക്കാൻ തീരുമാനമായി. മറ്റു മുഴുവൻ പ്രവൃത്തികളും മേയ് 31നുള്ളിൽ പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തുന്നതിന് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. എൽ.എസ്.ജി.ഡി വഴി നടപ്പാക്കുന്ന 25 പ്രവൃത്തികൾ, കുറ്റ്യാടി ഇറിഗേഷൻ വഴി നടത്തുന്ന നാല് പ്രവൃത്തി, കോഴിക്കോട് സൂപ്രണ്ടിങ് എൻജിനീയറുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവൃത്തി, കിഫ്ബിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പ്രവൃത്തികൾ എന്നിവയുടെ അവലോകനമാണ് നടന്നത്. യോഗത്തിൽ അസി. കമീഷണർ ജനറൽ വിനി, എൽ.എസ്.ജി.ഡി എക്സിക്യൂട്ടിവ് എൻജിനീയർ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.