കെ.പി. കുഞ്ഞിരാമൻ മാസ്റ്റർ ചരമ വാർഷികം

വടകര: ഒഞ്ചിയത്തെ കെ.പി. കുഞ്ഞിരാമൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷിക ദിനാചരണം ജനുവരി എട്ട്​, 11 തീയതികളിൽ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ശിഷ്യരും നാട്ടുകാരും സഹപ്രവർത്തകരും പുരോഗമന കലാസാഹിത്യസംഘവും ഒത്തുചേർന്ന് ഓർക്കാട്ടേരിയിലാണ് അനുസ്മരണ ദിനാചരണം. എട്ടിന്​ രാവിലെ എട്ടിന് പുഞ്ചപ്പുഴയോരത്ത് അമ്പതോളം ചിത്രരചയിതാക്കൾ സംഗമിക്കുന ചിത്രകലാ ക്യാമ്പ് പ്രമുഖ ചിത്രകാരൻ മദനൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട്​ നാലിന്​ ചിത്രങ്ങളുടെ പ്രദർശനം ഓർക്കാട്ടേരി കച്ചേരി മൈതാനിയിൽ നടക്കും. അനുസ്മരണ പ്രഭാഷണം ടി. പി. ബിനീഷും സാംസ്കാരിക സദസ്സ്​ ഡോ. അനിൽ ചേലേമ്പ്രയും ഉദ്ഘാടനം ചെയ്യും. മനോജ് നാരായണൻ സംവിധാനം ചെയ്ത കെ.പി.കെയുടെ തെരഞ്ഞെടുത്ത നാടകങ്ങളുടെ ദൃശ്യാവിഷ്കരണവും അരങ്ങേറും. 11നു രാവിലെ എട്ടിന്​ കെ.പി. കുഞ്ഞിരാമൻ മാസ്റ്ററുടെ സഹപ്രവർത്തകരും ശിഷ്യരും കുടുംബാംഗങ്ങളും സാംസ്കാരിക പ്രവർത്തകരും വീട്ടുമുറ്റത്ത് ഒത്തുചേർന്ന് അനുസ്മരണവും നടത്തും. വാർത്തസമ്മേളനത്തിൻ സംഘാടക സമിതി ജന. കൺവീനർ ഇ.കെ. കരുണാകരൻ, ചെയർമാൻ ഇല്ലത്ത് ദാമോദരൻ, പറമ്പത്ത് ബാബു, എൻ.കെ. പ്രഭാകരൻ, എം.കെ. വസന്തൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.