രാമനാട്ടുകര: തോട്ടുങ്ങൽ പ്രദേശത്ത് പുതുതായ് വന്ന ബീവറേജ് ഔട്ടെലറ്റിനെതിരെ സമരം ചെയ്യുന്ന ജനകീയ സമരമുന്നണിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തോട്ടുങ്ങൽ വാട്സ്ആപ് കൂട്ടായ്മയായ തോട്ടുങ്ങൽ ചങ്ക്സ് ധർണ നടത്തി. സമരസമിതി ചെയർമാൻ വി.പി. മുരളിദാസ് ഉദ്ഘാടനം ചെയ്തു. പി.പി. ആശിഖ് ബാബു അധ്യക്ഷതവഹിച്ചു. ചമ്മലിൽ ജാമിയ നൂരിയ വൈസ് പ്രിൻസിപ്പൽ അൻവർ ഫൈസി മുഖ്യപ്രഭാഷണം നടത്തി. പി.പി. കുഞ്ഞിമുഹമ്മദ്, അസോസിയേഷൻ പ്രസിഡൻറ് ഉമ്മർ അഷറഫ്, പി . നാസർ, പി.പി. ബഷീർ, സി.പി. ബാലകൃഷ്ണ, കെ. ഷറഫുദ്ദീൻ, അസ്ലം പാണ്ടികശാല, ഒ.കെ. വേലായുധൻ, എ.പി. ഷെമീർ, പി. ഷെഫീഖ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.