ബാലുശ്ശേരി: സംസ്ഥാന പാത നവീകരണത്തിൻെറ ഭാഗമായുള്ള ഓവുചാൽ നിർമാണപ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നു. നാട്ടുകാരും വ്യാപാരികളും ദുരിതത്തിൽ. സംസ്ഥാന പാത നവീകരണത്തിൻെറ ഭാഗമായി ബാലുശ്ശേരി പോസ്റ്റ് ഓഫിസ് ജങ്ഷനടുത്തുനിന്നാണ് ഓവുചാൽ നിർമാണം തുടങ്ങിയത്. ചിറക്കൽക്കാവ് ക്ഷേത്രത്തിനു സമീപം വരെയുള്ള ഭാഗം മണ്ണുമാന്തി ഉപയോഗിച്ച് ഓവുചാൽ നിർമിച്ച് തയാറാക്കിവെച്ച കോൺക്രീറ്റ് ബ്ലോക്കുകൾ സ്ഥാപിക്കേണ്ട പണി മാത്രമാണുള്ളത്. ഒരാഴ്ചക്കാലം പിന്നിട്ടിട്ടും ഓവുചാൽ സ്ലാബിട്ട് മൂടാൻ കഴിഞ്ഞിട്ടില്ല. ഇതുകാരണം കടകളിലേക്ക് കടക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്തു സാധനങ്ങൾ വാങ്ങാനോ പറ്റാത്ത അവസ്ഥയാണ്. കോവിഡ് പ്രതിസന്ധി കഴിഞ്ഞ് കച്ചവടസ്ഥാപനങ്ങൾ സജീവമായി വരുന്ന സമയത്താണ് വ്യാപാരികൾക്ക് ഇരുട്ടടിയായി ഓവുചാൽ നിർമാണപ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നത്. എത്രയും പെട്ടെന്ന് ഓവുചാൽ സ്ലാബിട്ട് മൂടി നടപ്പാത പുനഃസ്ഥാപിക്കണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം. Photo: ബാലുശ്ശേരി ടൗണിൽ സംസ്ഥാന പാത നവീകരണത്തിൻെറ ഭാഗമായി ചിറക്കൽക്കാവ് ക്ഷേത്രത്തിനു മുന്നിൽ പാതിവഴിയിൽ നിലച്ച ഓവുചാൽ നിർമാണപ്രവൃത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.